2010, മാർച്ച് 3, ബുധനാഴ്‌ച
സച്ചിന്‍ എന്തുകൊണ്ട് 57 ടെസ്റ്റ് ശതകങ്ങള്‍ കൂടി പൂര്‍ത്തിയാക്കും
ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി സച്ചിന്‍റെ ചില കണക്കുകള്‍ ചികഞ്ഞുനോക്കുകയായിരുന്നു.
ഈ കണക്കുകള്‍ കുറച്ചുദിവസം മുമ്പ് ഗ്വാളിയോറില്‍ നടന്ന ഏകദിനത്തില്‍ ആദ്യ ഇരട്ടശതകം തികച്ചതോടുകൂടി ചരിത്രത്തിന്‍റെ കൊടുമുടികളിലേയ്ക്കുള്ള അതിന്‍റെ സഞ്ചാര വേഗത ത്വരിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ 15 മാസത്തിനിടെ 23 ഏകദിനങ്ങളില്‍ ഇംഗ്ലണ്ട് ടീം ഒത്തൊരുമിച്ച് നേടിയതിനേക്കാള്‍ കൂടുതല്‍ ശതകങ്ങള്‍ സച്ചിന്‍ നേടിയിരിക്കുന്നു എന്നത് കൌതുകകരമായ ഒരു വസ്തുതയാണ്. മാത്രമല്ല ലോകത്ത് ഇതുവരെ കളിയ്ക്കപ്പെട്ട 51,478 ഏകദിന ഇന്നിങ്സുകളില്‍ ആര്‍ക്കും സാധിക്കാത്ത ഇരട്ട ശതകമാണ് അദ്ദേഹമിപ്പോള്‍ നേടിയിരിക്കുന്നത്.
ചില കണക്കുകള്‍ ഇതാ:-
200 തികച്ചപ്പോള്‍ സച്ചിന്‍ 31,054 അന്താരാഷ്ട്ര റണ്‍സുകള്‍ പൂര്‍ത്തിയാക്കി. ഇത് രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങിനേക്കാള്‍ 6000 അധികമാണ് മാത്രമല്ല മൊത്തം സല്‍ത്സ്മാന്‍ കുടുംബത്തിന്‍റെ ആകെത്തുകയേക്കാള്‍ വരും ഇത്. മാത്രമല്ല മൊത്തം ശതകങ്ങളുടെ ലീഡ് 25 ലേയ്ക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ സച്ചിന് 93 ശതകങ്ങള്‍ ഉണ്ട്. പോണ്ടിങ്ങിന് 68 ഉം ലാറയ്ക്ക് 53 ഉം കാലിസിന് 51ഉം ശതകങ്ങളാണുള്ളത്. മറ്റുള്ള ആര്‍ക്കും സച്ചിന്‍റെ പകുതിപോലും അവകാശപ്പെടാനില്ല. പക്ഷേ ചരിത്രം പഠിപ്പിക്കുന്നത് റെക്കോര്‍ഡുകള്‍ തകര്‍ന്നുകൊണ്ടേയിരിക്കും എന്നാണ്. അവ പക്ഷേ മിക്കവാറും സച്ചിന്‍റെ തന്നെ റെക്കോര്‍ഡുകളാണ്. 609 അന്താരാഷ്ട്ര കളികള്‍; എത്ര അവിശ്വസനീയമാണത് അല്ലേ!
സച്ചിന്‍ തന്‍റെ 37 ആം ജന്മദിനത്തോട് അടുക്കുകയാണ്. ആ കേക്കിലെ മെഴുകുതിരികള്‍ കത്തിക്കുമ്പോള്‍ ശതകങ്ങളുടെ ശതകം തികയ്ക്കാന്‍ സച്ചിന് 7 മെഴുകുതിരികളുടെ കുറവേ ഉണ്ടാകൂ. 1990 ജൂലൈയില്‍ ഗ്രഹാം ഗൂച്ചിന് 37 വയസ്സ് തികഞ്ഞത് അദ്ദേഹമാഘോഷിച്ചത് ലോഡ്സില്‍ ശിശുവായിരുന്ന സച്ചിന്‍റെ ആദ്യ ഇംഗ്ലീഷ് പര്യടനത്തില്‍ ഇന്ത്യയ്ക്കെതിരെ 333 റണ്‍സ് അടിച്ചുകൂട്ടിക്കൊണ്ടാണ്.
ആ ഇന്നിംഗ്സിനു മുമ്പ് 78 ടെസ്റ്റുകളില്‍ 9 ശതകങ്ങളുമായി വെറും 37 റണ്ണിന്‍റെ ശരാശരിയാണ് ഗൂച്ചിന് ഉണ്ടായിരുന്നത്. അത് മോശം ഫോമിന്‍റെയും, സാങ്കേതിക പിഴവുകളുടേയും, വിലക്കുകളുടേയും, തന്നത്താനേ വിധിച്ച ഏകാന്തതയുടേയും കാലമായിരുന്നു. ലോഡ്സിലെ ആ പ്രകടനത്തിന് ശേഷം ഗൂച്ചിന്‍റെ ശരാശരി വിരമിക്കുന്നതുവരെയുള്ള 40 ടെസ്റ്റുകളില്‍ 51 റണ്ണായിരുന്നു. അതില്‍ 11 ശതകങ്ങളുമുണ്ടായിരുന്നു.
സച്ചിനും തന്‍റെ 37ആം പിറന്നാളിനു ശേഷം ഇത്തരത്തിലൊരു പരിണാമം ഉണ്ടാവുകയാണെങ്കില്‍ കണക്കുകള്‍ പ്രകാരം സച്ചിന്‍ 85 ടെസ്റ്റുകള്‍ കൂടി കളിയ്ക്കും, കരിയറില്‍ 75 ശരാശരിയോടെ 57 ശതകങ്ങള്‍ കൂടി നേടുകയും ചെയ്യും.ലോകത്താകമാനമുള്ള ബൌളര്‍മാരേ സൂക്ഷിച്ചോളൂ സച്ചിന്‍റെ മികച്ച പ്രകടനങ്ങളുടെ കാലം വരാനിരിക്കുന്നതേയുള്ളൂ. 37 ആം വയസ്സിന് ശേഷം ഒരു ബാറ്റ്സ്മാനെങ്ങനെയാണ് കൂടുതല്‍ മെച്ചപ്പെടുന്നതെങ്ങനെയെന്നുള്ളതിന് ഉത്തമമായ ഒരുദാഹരണമാണ് ഗൂച്ച്
കരിയറിന്‍റെ മദ്ധ്യകാലത്തുണ്ടായ വീഴ്ചകളില്‍ നിന്ന് സച്ചിന്‍ 35 വയസ്സോടുകൂടിത്തന്നെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നത് കൂടുതല്‍ പ്രതീക്ഷാജനകമായ സൂചനകളാണ് തരുന്നത്. ഏകദേശം അര പതിറ്റാണ്ടുകാലം അതായത് ന്യൂസിലാന്‍റില്‍ 2002 ലെ നാണക്കേടിന് ശേഷം 2007-2008 ലെ ആസ്ട്രേലിയന്‍ പര്യടനം വരെയുള്ള നീണ്ട കാലയളവില്‍ ബംഗ്ലാദേശിനെതിരെയുള്ള രണ്ട് പരമ്പരകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 35 ടെസ്റ്റ് മാച്ചുകളില്‍ കേവലം 38.49 റണ്‍ ശരാശരി മാത്രമാണ് സച്ചിനുണ്ടായിരുന്നത്.
അക്കാലത്ത് പഴയ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ മൂന്ന് ശതകങ്ങള്‍ മാത്രമാണ് സച്ചിന് നേടാനായത് - അതില്‍ രണ്ടെണ്ണം 2004 തുടക്കത്തില്‍ അടുപ്പിച്ച് ആസ്ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 241, 60 എന്നീ സ്കോറുകളും പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 194 ഉം ആയിരുന്നു.
ബാറ്റ്സ്മാന്‍മാരുടെ സാധാരണ മികച്ച കാലമായ 29 മുതല്‍ 34 വയസ്സുവരെയുള്ള കാലമാണ് സച്ചിന് മോശം കാലമായിരുന്നത്.
ലാറയ്ക്കും ഇതേ അനുഭവം തന്നെയാണുണ്ടായത്. 26 മുതല്‍ 32 വരെയുള്ള കാലത്ത് മികച്ച പ്രകടനങ്ങള്‍ നടത്താനാകാതിരുന്ന ലാറ 33 ആം വയസ്സിലാണ് വിശ്വരൂപത്തിലേയ്ക്ക് തിരിച്ച് വന്നത്. ആ ദുരിതങ്ങളുടെ ആറുകൊല്ലക്കാലത്ത് വെറും 40 ആയിരുന്നു ലാറയുടെ ശരാശരി.
വാല്‍മുറി- *(സച്ചിന് ഇടമുറിയാതെ ശ്വസിക്കാന്‍ സാധിക്കും, ഇതുവരെ ആരും സാധിച്ചിട്ടില്ലാത്ത തരത്തില്‍ അസാധാരണമാണ് അദ്ദേഹത്തിന്‍റെ ശ്വസന പ്രക്രിയ എന്നത് ശാസ്ത്ര സത്യം കൂടിയാണ്)((ഇംഗ്ലണ്ടിന്‍റെ ഹെര്‍ബര്‍ട്ട് തന്‍റെ ടെസ്റ്റ് കരിയറിലുടനീളം മിനിറ്റില്‍ 200 തവണ ശ്വസിച്ചിരുന്നതായാണ് കണക്ക്))
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)